തിരുവനന്തപുരം: പാലക്കാട് മെഡിക്കൽ കോളജിന്റെ പ്രവർത്തനം ഊർജിതമാക്കാൻ 100 ദിന കർമപരിപാടി ആവിഷ്കരിക്കുമെന്ന് പട്ടികജാതി-പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി കെ. എ. തുളസി.
പാലക്കാട് മെഡിക്കൽ കോളജിന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മന്ത്രി പാലക്കാട്ട് വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലാണ് പ്രവർത്തനം ഊർജിതമാക്കാൻ തീരുമാനമെടുത്തത്.
മെഡിക്കൽ കോളജിന് ആവശ്യമായ കെട്ടിടങ്ങളുടെ നിർമാണ പുരോഗതിയും മറ്റു സാങ്കേതിക തടസങ്ങൾ പരിഹരിക്കാനും മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ചു.
മെഡിക്കൽ കോളജ് സ്പെഷൽ ഓഫീസർ കൂടിയായ ഒറ്റപ്പാലം സബ് കളക്ടർ കൺവീനറായി സ്ഥലം എംപി, എംഎൽഎ, ജില്ലാ കളക്ടർ, മെഡിക്കൽ കോളജ് ഡയറക്ടർ എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്.